ഹോട്ടല്‍ ക്വാറന്റൈന്‍ പത്തു ദിവസമോ അതില്‍ കുറവോ? വ്യാപക ആശയക്കുഴപ്പം

Web Desk
1 Min Read

ദോഹ: ഖത്തറിന് പുറത്ത് പ്രതിരോധ കുത്തിവെയ്‌പെടുത്ത യാത്രക്കാരുടെ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കിയെന്നും ഇല്ലെന്നും പ്രചരിക്കുന്നു. ഇതേ തുടര്‍ന്ന് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

city exchange


ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവായതോടെ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാതെ പുറത്തേക്കിറങ്ങാന്‍ സാധിച്ചതായി നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. മാത്രമല്ല തങ്ങള്‍ ഹോട്ടലില്‍ കഴിയാത്ത ദിവസത്തിനുള്ള തുക ഡിസ്‌കവര്‍ ഖത്തര്‍ തിരികെ നല്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.


ഖത്തര്‍ റസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ ഉള്‍പ്പെടെ ഖത്തറിലേക്കുള്ള യാത്രക്കാരെല്ലാം ഖത്തറിന് പുറത്താണ് കോവിഡ് പ്രതിരോധ കുത്തിവെയ്പ് എടുത്തതെങ്കില്‍ പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്.
മന്ത്രാലയം നിയമത്തില്‍ ഇതുവരെ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. എന്നാല്‍ ഹോട്ടല്‍ ക്വാറന്റൈനിലുള്ള നിരവധി പേര്‍ തങ്ങള്‍ പത്ത് ദിവസം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അഞ്ച് ദിവസമായപ്പോഴേക്കും പുറത്തിറങ്ങിയതായും പറയുന്നു. അതേസമയം പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചിട്ടുണ്ടെങ്കിലും പലരും പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതായും പറയുന്നുണ്ട്.

- Advertisement -
Ad image


പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിയമത്തില്‍ യാതൊരു മാറ്റവും അധികൃതര്‍ വരുത്തിയിട്ടില്ലെന്നാണ് ട്രാവല്‍ ഏജന്‍സികളും പറയുന്നത്. എങ്കിലും ഇളവുകളുണ്ടെന്ന പ്രചരണം കേട്ടതായും അവര്‍ വ്യക്തമാക്കുന്നു.


പത്തു ദിവസം പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയവരുടെ കാര്യത്തില്‍ ഹോട്ടലിലെ മെഡിക്കല്‍ സംഘം തീരുമാനമെടുത്തിട്ടുണ്ടെന്നും നിലവിലുള്ള യാത്രാ പ്രോട്ടോകോള്‍ അവരെ അതിന് അനുവദിക്കുന്നുണ്ടെന്നുമാണ് പറയുന്നത്.


നിയമത്തിലെ ഭേദഗതി പ്രഖ്യാപിക്കാത്തതിനാല്‍ പലരും രണ്ട് വാക്‌സിനേഷനെടുത്തിട്ടും പത്ത് ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നുണ്ട്. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനുള്ള ബുക്കിംഗാണ് തുടരുന്നത്.


ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ കോവിഡ് രോഗബാധയില്‍ കുറവ് രേഖപ്പെടുത്തുന്നതിനാല്‍ നിയമങ്ങളില്‍ ഇളവ് വരുത്തുമെന്ന പ്രതീക്ഷയാണ് പരക്കെയുള്ളത്.

Share This Article
Leave a Comment
error: Content is protected !!