

ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഒലീവ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടത്തുന്ന ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബി ആര് എം ഷഫീര്‍ ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒ ഐ സി സി ഇന്‍കാസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.

ഒ ഐ സി സി ഇന്‍കാസ് ജനറല്‍ സെക്രട്ടറി ശ്രീജിത്ത്, ഇഫ്താര്‍ സംഗമം കണ്‍വീനര്‍ ഷംസുദ്ദീന് ഇസ്മായില്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുജീബ്, സലീം ഇടശ്ശേരി, ജില്ലാ പ്രസിഡന്റുമാരായ നൗഫല്‍ കട്ടുപ്പാറ, ചാള്‍സ് മീഡിയ വിഭാഗം സെക്രട്ടറി ഇര്ഫാന് പകര എന്നിവര്‍ നേതൃത്വം നല്കി.
