വിദ്യാര്‍ഥികളെ അനുമോദിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്ററിന് കീഴില്‍ ഖത്തറില്‍ നിന്നും സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ആഭ്യന്തര മന്ത്രാലയം വേദിയില്‍ കലാപരിപാകള്‍ അവതരിപ്പിച്ചു ശ്രദ്ധേയമായ കലാപ്രതിഭകളെയും അനുമോദിച്ചു.

city exchange

അബൂഹമൂറിലെ ഐ സി സി അശോക ഹാളില്‍ നടന്ന പരിപാടിയില്‍ മൊമെന്റൊയും സമ്മാനങ്ങളും നല്‍കി. കെ ഐ സി പ്രസിഡണ്ട് എ വി അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. കെ എം സി സി പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍ സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ് അനുമോദന പ്രഭാഷണംനടത്തി.

കെ ഐ സി വര്‍കിംഗ് പ്രസിഡണ്ട് സി കെ ഇസ്മായില്‍ ഹുദവി, മറ്റ് ഭാരവാഹികളായ അബ്ദുല്‍ മാലിഖ് ഹുദവി, അബ്ദുല്‍ ഹഖീം വാഫി, ജാഫര്‍ തയ്യില്‍, ഫദലു സ്സാദാത്ത് നിസാമി, മുനീര്‍ പേരാമ്പ്ര, ബഷീര്‍ അമ്പലക്കണ്ടി, സി വി മുഹമ്മദലി ഹാജി ചങ്ങരംകുളം, സയ്യിദ് മുര്‍ശിദ് തങ്ങള്‍ ഹുദവി, ഇസ്മായില്‍ ഹാജി വെങ്ങശ്ശേരി, അബുമണിച്ചിറ, അബ്ദുല്‍ ബഷീര്‍ ഇരിങ്ങത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ സി ബി എഫ് പ്രസിഡണ്ട് ഷനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുല്‍ റഹിമാന്‍, ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, കെ കെ ഉസ്മാന്‍, റഊഫ് കൊണ്ടോട്ടി, തുടങ്ങിയര്‍ ആശംസകള്‍നേര്‍ന്ന് പ്രസംഗിച്ചു.

- Advertisement -
Ad image

യാസര്‍ പി പി ഖിറാഅത്ത് പാരായണവും കെ ഐ സി ചീഫ് സദര്‍ അബ്ദുല്‍ റസാഖ് മൗലവി പൊന്നാനി പ്രാര്‍ഥനയും നടത്തി.

Share This Article
Leave a Comment
error: Content is protected !!