ഇഫ്താര്‍ സംഗമവും ആദരവും സംഘടിപ്പിച്ച് കമ്പനി നഴ്‌സസ് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഇഫ്താര്‍ സംഗമവും ഐ സി ബി എഫില്‍ മാനേജിങ്ങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മിനി സിബിക്ക് ആദരവും സംഘടിപ്പിച്ച് കമ്പനി നഴ്‌സസ് ഖത്തര്‍.

city exchange

ഖത്തറിലെ വലിയൊരു വിഭാഗം വരുന്ന വിവിധ കമ്പനികളിലായി ജോലിയെടുക്കുന്ന നഴ്‌സുമാര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഈ മേഖലയിലെ ഇത്രയധികം നഴ്‌സുമാരെ പങ്കെടുപ്പിച്ചു കൊണ്ട് ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും മുന്നോട്ടുള്ള യാത്രയില്‍ പരസ്പരം താങ്ങും തണലുമാവാനും സാധിക്കുമെന്നത് തന്നെയാണ് ഉദ്ധേശമെന്നും അധ്യക്ഷ പ്രസംഗത്തിനിടെ ഐസക് വര്‍ഗ്ഗീസ് പറഞ്ഞു.

എന്നും നഴ്‌സുമാരുടെ ശബ്ദമായി ഏതൊരു വിഷയത്തിലും മുന്നില്‍ തന്നെ ഉണ്ടാകും എന്ന് മറുപടി പ്രസംഗത്തില്‍മിനി സിബി പറഞ്ഞു. ഫിന്‍ഖ്യൂ പ്രസിഡണ്ട് ബിജോയ് ചാക്കോ, യുണീക്ക് പ്രസിഡണ്ട് ലുത്ത്ഫി കളമ്പന്‍ തുടങ്ങിയവരും സംസാരിച്ചു. അനീസ് വളപുരം സ്വാഗതം പറഞ്ഞ ചടങ്ങിന് ദിലീഷ് ഭാര്‍ഗവന്‍ നന്ദിയും പറഞ്ഞു. സുബിന്‍, എബിന്‍, ബോബിന്‍, ഡോണി, സജോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!