അമീര്‍ മോസ്‌കോയില്‍ നിന്നും മടങ്ങി

Web Desk
1 Min Read

മോസ്‌കോ: റഷ്യയിലെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി മോസ്‌കോയില്‍ നിന്നും മടങ്ങി.

city exchange

വ്‌നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമീറിനെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ്, മിഡില്‍ ഈസ്റ്റിനും വടക്കേ ആഫ്രിക്കയ്ക്കുമുള്ള റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ പ്രത്യേക ദൂതനും വിദേശകാര്യ ഉപമന്ത്രിയുമായ മിഖായേല്‍ ബോഗ്ദാനോവ്, റഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അഹമ്മദ് ബിന്‍ നാസര്‍ അല്‍ താനി, ഖത്തറിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി നിക്കോളയേവിച്ച് ദോഗാഡ്കിന്‍, ഖത്തര്‍ എംബസി അംഗങ്ങള്‍ എന്നിവര്‍ യാത്രയയച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!