പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരിലൊരാള്‍ ഖത്തര്‍ മുന്‍ പ്രവാസിയായ ഇടപ്പള്ളി സ്വദേശി

Web Desk
1 Min Read

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ എറണാകുളം ഇടപ്പള്ളി സ്വദേശിയായ മുന്‍ ഖത്തര്‍ പ്രവാസി. ഖത്തറിലും യു എ ഇയും സെക്യൂരിറ്റി സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ഇടപ്പള്ളി നീരാഞ്ജനത്തില്‍ എന്‍ രാമചന്ദ്രന്‍ (65) ആണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കൊല്ലപ്പെട്ട 16 പേരുടെ പട്ടികയില്‍ എന്‍ രാമചന്ദ്രന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

city exchange

ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളെങ്കിലും 16 പേരുടെ പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.

വിദേശത്തു നിന്നും നാട്ടിലെത്തിയ മകള്‍ അമ്മുവിനോടും ഇരട്ടക്കുട്ടികളോടും ഭാര്യ ഷീലയോടുമൊപ്പമാണ് രാമചന്ദ്രന്‍ തിങ്കളാഴ്ച കശ്മീരിലേക്ക് പോയത്. ഹൈദരബാദ് വഴിയായിരുന്നു യാത്ര. രാമചന്ദ്രന്റെ മകന്‍ അപ്പു ഹൈദരബാദിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ അപ്പു കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കൊച്ചിയില്‍ നിന്നുള്ള നാവികസേന ഉദ്യോഗസ്ഥനും ഹരിയാന സ്വദേശിയുമായ ലെഫ്. വിനയ് നര്‍വാറും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!