ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം മിയസാക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ മാമ്പഴ മേളയില്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ച മാമ്പഴ മേളയില്‍ മിന്നും താരമായി ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ ‘മിയാസാക്കി’. ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവര്‍ന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയില്‍ കിലോഗ്രാമിന് ഏകദേശം മൂന്ന് ലക്ഷം രൂപവരെ രൂപയാണ് വില.

city exchange

മിയസാക്കിക്ക് ലുലുവിലെ വില 595 ഖത്തര്‍ റിയാലാണ്. ഇന്ത്യയില്‍ നിന്നാണ് ലുലു ഈ വ്യത്യസ്ത മാമ്പഴം ഇറക്കുമതി ചെയ്തത്. എയര്‍പോര്‍ട്ട് റോഡ്, അല്‍ ഗരാഫ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ മിയസാക്കി വില്പനക്കുണ്ട്.

1940കളില്‍ കാലിഫോര്‍ണിയയില്‍ പിറവിയെടുത്ത മിയാസാക്കി മാമ്പഴം പിന്നീട് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കടന്ന് ആ പേര് സ്വന്തമാക്കുകയായിരുന്നു. ജപ്പാനില്‍ തന്നെയാണ് ഇത് കാര്യമായി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലും ഇപ്പോള്‍ കര്‍ഷകര്‍ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.

പോഷകങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനമായ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഈ മാമ്പഴത്തിനു അസാധാരണമായ രുചിയും ഊര്‍ജ്ജസ്വലമായ നിറവും ഉണ്ട്. കുറഞ്ഞ പഞ്ചസാരയുടെ അളവ്, പതിരോധ ശേഷി, ദഹന ശേഷി എന്നിവ കൂട്ടാനുള്ള കഴിവ് കൂടുതലായുണ്ട് എന്നതാണ് മിയാസാക്കി മാമ്പഴത്തിന്റെ പ്രത്യേകത.
മെയ് അഞ്ചിന് മാമ്പഴ മേള അവസാനിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!