അന്താരാഷ്ട്ര ഓപ്പണ്‍ സിലംബം ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ ആദ്യത്തെ അന്താരാഷ്ട്ര ഓപ്പണ്‍ സിലംബം ടൂര്‍ണമെന്റ് അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. ഇന്ത്യ, ശ്രീലങ്ക, യു എ ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അത്ലറ്റുകളാണ് പങ്കെടുത്തത്. ഖത്തര്‍ തമിഴര്‍ ട്രഡീഷണല്‍ സ്പോര്‍ട്സും ആരുത്ര സിലംബം ഖത്തറും ചേര്‍ന്ന് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

city exchange

തമിഴ്നാട്ടില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരുടെ പരമ്പരാഗത തമിഴ് സംഗീതത്തോടെയാണ് പരിപാടി ആരംഭിച്ചത്. വിളക്ക് കൊളുത്തല്‍, സിലംബം പ്രകടനങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക ആചാരങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധ ജഡ്ജിമാരായ മഹാ ഗുരു ഹരിദാസ്, മഹാ ഗുരു ഡേവിഡ്, മാസ്റ്റേഴ്സ് രത്ന രാജ്കുമാര്‍ ശേഖര്‍, പി ശ്രീധര്‍, കെ പാര്‍ത്ഥിപന്‍, എസ് അലമേലു, സൂര്യ എന്നിവരുടെ മേല്‍നോട്ടത്തില്‍ വിവിധ വിഭാഗങ്ങളിലായി 100-ലധികം പേര്‍ മത്സരിച്ചു.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, നടന്‍ സുമന്‍ തല്‍വാര്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി ഉപദേശക ചെയര്‍മാന്‍ പി എന്‍ ബാബു രാജന്‍, തമിഴ്, ഇന്ത്യന്‍ സംഘടനകളില്‍ നിന്നുള്ള കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. വിജയികളെ സമാപന ചടങ്ങില്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു.

ഇന്ത്യന്‍ പരമ്പരാഗത കായിക വിനോദങ്ങളെ അന്താരാഷ്ട്രതലത്തില്‍ പ്രോത്സാഹിപ്പിച്ചതിന് അംബാസഡര്‍ വിപുല്‍ സംഘാടകരെ പ്രശംസിക്കുകയും തമിഴ് സമൂഹത്തിന്റെ സാംസ്‌കാരിക അഭിമാനത്തെ അംഗീകരിക്കുകയും ചെയ്തു.

- Advertisement -
Ad image

തമിഴ് ആയോധനകലകളെ ആഗോള വേദിയിലേക്ക് കൊണ്ടുവരുന്നതില്‍ നാഴികക്കല്ലായ ടൂര്‍ണമെന്റ് സുപ്രധാന ചുവടുവയ്പ്പാണ്.

Share This Article
Leave a Comment
error: Content is protected !!