ഇളവുകളുടെ നാലാംഘട്ടത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട

Web Desk
1 Min Read

ദോഹ: കോവിഡ് ഇളവുകളുടെ നാലാം ഘട്ടം ക്യാബിനറ്റ് യോഗം പ്രഖ്യാപിച്ചു. ഒക്ടോബര്‍ മൂന്നുമുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തിലാവുക.

city exchange

തുറന്ന സ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ തിരക്കേറിയ സ്ഥലങ്ങള്‍, എക്‌സിബിഷന്‍ കേന്ദ്രങ്ങള്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം മാസ്‌ക് ധരിക്കേണ്ടതുണ്ട്. പള്ളികള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി അടച്ച സ്ഥലങ്ങളിലും അവയുടെ പരിസരങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതാണെങ്കില്‍ മാസ്‌ക് ധരിക്കണം.

സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരെ ജോലി സ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് നാലംഘട്ട നിയന്ത്രണ നീക്കം.

- Advertisement -
Ad image

ഓഫിസിലും മീറ്റിംഗിനും മറ്റുമായി 30 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്കുന്നുണ്ട്. എന്നാല്‍ വലിയ യോഗങ്ങള്‍ ഓണ്‍ലൈന്‍ വഴി തന്നെയാണ് അംഗീകരിക്കുന്നത്. മെട്രോയും മറ്റു പൊതുഗതാഗത സംവിധാനങ്ങളും 72 ശതമാനം കപ്പാസിറ്റിയോടെ ഓടാനാവും. യാത്രക്കാര്‍ക്ക് മെട്രോയിലോ ബസ്സിലോ ഭക്ഷണം കഴിക്കാനോ പാനീയങ്ങള്‍ ഉപയോഗിക്കാനോ പാടില്ല. സ്റ്റേഷന്‍ പ്രദേശത്തെ പുകവലി സൗകര്യങ്ങള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

വീടുകളിലും മജ്‌ലിസുകളിലും കൂടുന്നവരുടെ എണ്ണത്തിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. നിലവില്‍ പൂര്‍ണമായും വാക്‌സിനേഷനെടുത്ത 30 പേരെയോ അല്ലെങ്കില്‍ വാക്‌സിനെടുക്കാത്ത, മിക്‌സഡ് ഗ്രൂപ്പായി കൂടുകയും കളികളില്‍ ഏര്‍പ്പെടുകയും ചെയ്യാവുന്നതാണ്.
നേരത്തെ 35 പേരില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അനുവദിക്കാതിരുന്ന പുറത്തെ കൂട്ടായ്മ 50 ആയി ഉയര്‍ത്തി.

ഒരേ താമസ കേന്ദ്രത്തിലുള്ള 30 പേര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പാര്‍ക്കിലോ ബീച്ചിലോ കോര്‍ണിഷിലോ ഒന്നിച്ച് ആസ്വദിക്കാവുന്നതാണ്.
തിയേറ്ററുകളിലും സിനിമാസിലും 50 ശതമാനം കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ സിനിമ കാണാനെത്തുന്നവരില്‍ 75 ശതമാവും വാക്‌സിനെടുത്തവരാണെന്ന് മാനേജ്‌മെന്റ് ഉറപ്പുവരുത്തണം. 12 വയസ്സിന് താഴെയുള്ള കുട്ടികളെയും വാക്‌സിനെടുക്കാത്തവര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. അതുകൊണ്ടുതന്നെ പരമാവധി എണ്ണം 25 ശതമാനത്തില്‍ കൂടാന്‍ പാടില്ല.

TAGGED:
Share This Article
Leave a Comment
error: Content is protected !!