

ദോഹ: രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കി.

മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ ഔദ്യോഗിക അവധി ദിനങ്ങളാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഈദുല്‍ ഫിത്തറിന് റമദാന്‍ 28-ാം ദിവസം മുതല്‍ ശവ്വാല്‍ 4-ാം ദിവസം വരെയായിരിക്കും അവധി.

ഈദുല്‍ അദ്ഹയ്ക്ക് ഔദ്യോഗിക അവധി ദിനങ്ങള്‍ ദുല്‍-ഹിജ്ജ 9-ാം ദിവസം മുതല്‍ ദുല്‍-ഹിജ്ജ 13-ാം ദിവസം വരെയായിരിക്കും.
ഡിസംബര്‍ 18-ന് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്ന ദിവസമായിരിക്കും രാജ്യത്തെ മൂന്നാമത്തെ ദേശീയ അവധി ദിനം.
രണ്ട് ഔദ്യോഗിക അവധി ദിനങ്ങള്‍ക്കിടയില്‍ ഒരു പ്രവൃത്തി ദിനം ഉണ്ടെങ്കില്‍, അത് അവധി ദിനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ഈ ആഘോഷങ്ങള്‍ക്കിടയില്‍ വാരാന്ത്യം വന്നാല്‍ അത് ഔദ്യോഗിക അവധി ദിനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഗസറ്റില്‍ പരാമര്‍ശിക്കുന്നു.

