മുനിസിപ്പാലിറ്റി മന്ത്രാലയം ഈദ് അല്‍ അദ്ഹ ആഘോഷങ്ങള്‍ പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഈദ് അല്‍ അദ്ഹയുടെ ആഘോഷങ്ങള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു.

city exchange

ഈദിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ 11 വരെ 974 ബീച്ചില്‍ ‘ഈദ് അല്‍ അദ്ഹ കാര്‍ണിവല്‍’ നടക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ‘ഈദിന്റെ ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു രസകരമായ അനുഭവം’ ആസ്വദിക്കാന്‍ ആളുകളെ ക്ഷണിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു.

അല്‍ ഖോര്‍, അല്‍ തഖീറ മുനിസിപ്പാലിറ്റികള്‍ പ്രതിനിധീകരിക്കുന്ന മന്ത്രാലയം ജൂണ്‍ 7, 8 തിയ്യതികളില്‍ അല്‍ ഖോറിലെ ഡൗണ്‍ടൗണ്‍ സൂഖില്‍ നടക്കുന്ന ഈദ് അല്‍ അദ്ഹ ആഘോഷങ്ങളും പ്രഖ്യാപിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!