

ദോഹ: തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ ഈദ് അല്‍-അദ്ഹ അവധി പ്രഖ്യാപിച്ചു.

അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നതിന് തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (74) ല്‍ അനുശാസിക്കുന്ന ഓവര്‍ടൈമിനും അലവന്‍സുകള്‍ക്കുമുള്ള വ്യവസ്ഥകള്‍ ബാധകമാക്കേണ്ടതുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
