

ദോഹ: ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിലെ ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം ‘വളരെ വിജയകരമായ’ ആക്രമണം നടത്തിയതായും എല്ലാ യു എസ് വിമാനങ്ങളും ഇറാനിയന്‍ വ്യോമാതിര്‍ത്തിക്ക് പുറത്തേക്കെത്തിയെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

പ്രധാന സൈറ്റായ ഫോര്‍ഡോയില്‍ ബോംബുകളുടെ പൂര്‍ണ്ണ പേലോഡ് വര്‍ഷിച്ചുവെന്നും അമേരിക്കന്‍ യോദ്ധാക്കള്‍ക്ക് അഭിനന്ദനങ്ങളെന്നും ട്രംപ് പറഞ്ഞു. ഇത് ചെയ്യാന്‍ കഴിയുന്ന മറ്റൊരു സൈന്യവും ലോകത്ത് ഇല്ലെന്ന് പറഞ്ഞ ട്രംപ് ഇപ്പോള്‍ സമാധാനത്തിനുള്ള സമയമാണെന്നും വിശദമാക്കി.
