മയിലുകളെ തല്ലിക്കൊന്നു; വൈദികന്‍ അറസ്റ്റില്‍

Web Desk
1 Min Read

തൃശ്ശൂര്‍: മയിലുകളെ വലവെച്ചു പിടികൂടി തല്ലിക്കൊന്ന് ശവം സൂക്ഷിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. തൃശൂര്‍ രാമവര്‍മ്മപുരം വിയ്യാനി ഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ. ദേവസി പന്തല്ലൂക്കാരനാണ് പിടിയിലായത്.

city exchange

രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കേസ്. തൃശൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേൃതൃത്വത്തിലുള്ള സംഘമാണ് ഫാദറിനെ അറസ്റ്റ് ചെയ്തത്.

സെക്ഷന്‍ ഫോറസ്റ്റ്് ഓഫിസര്‍ എം എസ് ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍ യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ ഗിരീഷ്‌കുമാര്‍, ഫോറസ്റ്റ് ഡ്രൈവര്‍ സി പി സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു.

- Advertisement -
Ad image

കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.
മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമായിരുന്നു. എന്നാല്‍ ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്ന ജീവിയുമാണ് മയില്‍ എന്നതിനാല്‍ അവയെ അപായപ്പെടുത്തുന്നത് വലിയ ശിക്ഷ വിളിച്ചു വരുത്തും.

Share This Article
Leave a Comment
error: Content is protected !!