

ദോഹ: ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു.

ഖത്തറില്‍ വ്യോമ ഗതാഗതം അടച്ചതിന്റെ ഫലമായി ഖത്തര്‍ എയര്‍വേയ്സ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി എക്‌സിലാണ് അറിയിച്ചത്. യാത്രക്കാരെ പിന്തുണയ്ക്കുന്നതിന് തങ്ങള്‍ സര്‍ക്കാര്‍ പങ്കാളികളുമായും ബന്ധപ്പെട്ട അധികാരികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

വ്യോമാതിര്‍ത്തി വീണ്ടും തുറക്കുമ്പോള്‍ പ്രവര്‍ത്തനം പുന:രാരംഭിക്കും. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും പ്രസ്താവനയില്‍ അറിയിച്ചു.
