

ദോഹ: ഖത്തറിന്റെ വ്യോമപാത അടച്ചതിനാല്‍ നേരത്തെ ടിക്കറ്റെടുത്ത് യാത്രയ്ക്ക് തയ്യാറായവര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിച്ചതിന് ശേഷം മാത്രം വിമാനത്താവളത്തിലേക്ക് വന്നാല്‍ മതിയാകുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച് ഐ എ) അറിയിച്ചു.

ഖത്തര്‍ താത്ക്കാലികമായി വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളെ സാരമായി ബാധിക്കും.

ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പുതിയ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ അപ്ഡേറ്റുകള്‍ നല്‍കുമെന്നും അറിയിച്ചു.
