നെസ്റ്റ് അക്കാദമി സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി

Web Desk
1 Min Read

ദോഹ: നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ റിയാദ മെഡിക്കല്‍ സെന്ററില്‍ സ്‌പെഷ്യല്‍ നീഡ്സ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.

city exchange

പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള സ്‌പെഷ്യല്‍ നീഡ്സ് കുട്ടികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ക്യാമ്പ് ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. സംയുക്താരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം അംബാസഡര്‍ ചൂണ്ടിക്കാട്ടി.

ജര്‍മ്മന്‍, ബ്രിട്ടീഷ്, ഇന്ത്യന്‍, ഫിലിപ്പൈന്‍സ്, ഇറാന്‍, ശ്രീലങ്ക, അല്‍ജീരിയ, കെനിയ, സുഡാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ക്യാംപില്‍ പങ്കെടുത്തു.

ഷാനഹാസ് എടോടി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കെ പി, ഇ പി അബ്ദുറഹിമാന്‍, മിനി സിബി, നാഥാനിയ ലേല വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

റിയാദ മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് പ്രകാശനം ജംഷീര്‍ ഹംസ, ഡോ. അബ്ദുല്‍ കലാം, ഇന്ത്യന്‍ അമ്പാസിഡര്‍ വിപുല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ജാഫര്‍ മുനാഫര്‍ സ്വാഗതവും മുസ്തഫ ഈണം നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!