Featured
യു എ ഇ പ്രസിഡന്റ് ഖത്തര്‍ അമീറിനെ ടെലിഫോണില്‍ വിളിച്ചു

ദോഹ: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ടെലിഫോണില്‍ ബന്ധപ്പെട്ടു.


സംഭാഷണത്തിനിടെ യു എ ഇ പ്രസിഡന്റ് ഖത്തറിനോടുള്ള തന്റെ രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ഇറാന്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും പ്രഖ്യാപിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും യു എന്‍ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനമാണ്.

ഖത്തറിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തുരങ്കം വയ്ക്കുന്നതുമായ ഏതൊരു ആക്രമണത്തെയും തന്റെ രാജ്യം ശക്തമായി നിരസിക്കുമെന്നും യു എ ഇ പ്രസിഡന്റ് ഊന്നിപ്പറഞ്ഞു.


സംയമനം പാലിക്കാനും നയതന്ത്ര പരിഹാരങ്ങള്‍ തേടാനും അമീറിനോട് ആഹ്വാനം ചെയ്തു.
യു എ ഇ പ്രസിഡന്റിന്റെ ആത്മാര്‍ഥമായ സാഹോദര്യ വികാരങ്ങള്‍ക്ക് അമീര്‍ നന്ദി രേഖപ്പെടുത്തുകയും ഖത്തറിനോടും അവിടുത്തെ ജനങ്ങളോടും ഉള്ള ഐക്യദാര്‍ഢ്യത്തെ അഭിനന്ദിക്കുകയും ചെയ്തു.


