ടോക്കിയോ- ഡല്‍ഹി എയര്‍ ഇന്ത്യ കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറക്കി

Web Desk
1 Min Read

കൊല്‍ക്കത്ത: ജപ്പാനിലെ ടോക്കിയോയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 787 വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിങ്. വിമാനത്തിലെ എയര്‍കണ്ടീഷണര്‍ തകരാറിലായതോടെയാണ് യാത്ര അവസാനിക്കാനിരിക്കെ അടിയന്തര ലാന്റിംഗ് ആവശ്യമായി വന്നത്.

city exchange

വിമാനത്തിലെ എയര്‍ കണ്ടീഷനിങ് സംവിധാനത്തിന്റെ തകരാര്‍ ശ്രദ്ധയില്‍പെട്ടതോടെ പൈലറ്റ് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എ സി തകരാറിലായതോടെ വിമാനത്തിനുള്ളിലെ ചൂടു കൂടിയതാണ് പ്രശ്‌നമായത്.

ടോക്കിയോയില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.31നാണ് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. വൈകിട്ട് 3.33നാണ് കൊല്‍ക്കത്തയില്‍ ഇറങ്ങിയത്.

അഹമ്മദാബാദ് ദുരന്തത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനങ്ങള്‍ സുരക്ഷയുടെ ഭാഗമായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!