ഗ്രാന്‍ഡ് മാള്‍ ജാക്ക്‌പോര്‍ട്ട് ജേര്‍ണി മെഗാ പ്രമോഷന്റെ ആദ്യഘട്ട ഭാഗ്യവിജയികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ജാക്ക്പോട്ട് ജേര്‍ണി’ മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, വുഖൈര്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. വിജയികള്‍ക്ക് 2000, 1000 ഖത്തര്‍ റിയാല്‍ മൂല്യമുള്ള ക്യാഷ് വൗച്ചറുകള്‍ ആണ് സമ്മാനമായി ലഭിക്കുക.

city exchange

2025 ജൂലൈ മൂന്നിന് തുടങ്ങി ഡിസംബര്‍ 25 വരെ നീളുന്ന റാഫിള്‍ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 10 പുതിയ മോഡല്‍ ഹ്യൂണ്ടായ് വെന്യൂ കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും സമ്മാനം നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്/ ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ പാര്‍ച്ചസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്.
ലക്കി ഡ്രോ വേളയില്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സി ഇ ഒ ശരീഫ് ബി സി, അഡ്മിന്‍ മാനേജര്‍ നിതില്‍, പി ആര്‍ മാനേജര്‍ സിദ്ധിഖ്, മറ്റു മാനേജ്‌മെന്റംഗങ്ങള്‍ സന്നിഹിതരായിരുന്നു.

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഈ അവസരം എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!