
ദോഹ: ഖത്തറില്‍ ചൂടും ഈര്‍പ്പവും തുടരുമെന്നും ചില സ്ഥലങ്ങളില്‍ ചില സമയങ്ങളില്‍ മഴയ്ക്ക് സാധ്യതയുമുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഖത്തറില്‍ രാവിലെ കാലാവസ്ഥ മൂടല്‍മഞ്ഞുള്ളതും പകല്‍ സമയത്ത് ചൂട് കൂടുതലായിരിക്കും.

തീരത്ത് തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ 5 മുതല്‍ 15 നോട്ട് വരെ വേഗതയിലും പകല്‍ സമയത്ത് ചില സ്ഥലങ്ങളില്‍ 25 നോട്ട് വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഓഫ് ഷോറില്‍ തെക്കുകിഴക്ക് മുതല്‍ കിഴക്ക് വരെ 6 മുതല്‍ 16 നോട്ട് വരെ വേഗതയിലും ആയിരിക്കും കാറ്റ് വീശുക.
ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍ ഈര്‍പ്പമുള്ള അവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
കരയിലും കടല്‍ത്തീരത്തും ദൃശ്യപരത 4 മുതല്‍ 9 കിലോമീറ്റര്‍ വരെയായിരിക്കും.

