
കുവൈത്ത് സിറ്റി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ- ഫുള്‍ ഗോസ്പെല്‍ ചര്‍ച്ച് കുവൈത്ത് (ഐ പി സി – ഫുള്‍ ഗോസ്പെല്‍ ചര്‍ച്ച്) സഭയിലെ സീനിയര്‍ അംഗം ബ്രദര്‍ ഗില്‍ബര്‍ട്ട് ഡാനിയേല്‍ (61) കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട്.
