
ദോഹ: ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ ഓണം സദ്യയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. സെപ്തംബര്‍ 9 മുതല്‍ സെപ്തംബര്‍ 12 വരെയാണ് ഓണം സദ്യ ലഭ്യമാവുക.

ശര്‍ക്കര വരട്ടി, കായവറുത്തത്, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍, പാവക്ക കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം, പുളിയിഞ്ചി, കാളന്‍, ഓലന്‍, കൈതച്ചക്ക പച്ചടി, കാബേജ് തോരന്‍, അവിയല്‍, കൂട്ടുകറി, പാലക്കാടന്‍ മട്ട ചോര്‍, നെയ്യ്, പരിപ്പ്, പപ്പടം, സാമ്പാര്‍, രസം, പുളിശ്ശേരി, പരിപ്പ് പായസം, പാലട പായസം, ചെറുപഴം, സംഭാരം, ബോളി തുടങ്ങിയവ ഉള്‍പ്പെടെ 27 ഇനങ്ങളാണ് ഓണം സദ്യയില്‍ ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റ് വാഗ്ദാനം ചെയ്യുന്നത്.

സദ്യയ്ക്ക് 41 റിയാലാണ് വില. സൗജന്യ ഹോം ഡെലിവറിയും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ഓള്‍ഡ് എയര്‍പോര്‍ട്ട് സ്ട്രീറ്റിലേയും അല്‍വുഖൈര്‍ എസ്ദാന്‍ ഒയാസിസിലേയും ഓറിയന്റലിലേക്ക് 66759829, 44652311, 60022311, 44622311 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

