
ദോഹ: ആരോഗ്യ പ്രവര്‍ത്തകയും സാംസ്ക്കാരിക പ്രവര്‍ത്തകയുമായ സിനി അപ്പുവിന്റെ പ്രഥമ കവിതാ സമാഹാരം ‘കവിതത്തുമ്പികള്‍’ ഈ മാസം അവസാനം നടക്കുന്ന സംസ്കൃതി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രകാശനം ചെയ്യും. കവിതാ സമാഹാരത്തിന്റെ കവര്‍ പ്രകാശനം ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് നിര്‍വഹിച്ചു.

സൈന്ധവ ബുക്സാണ് കവിതത്തുമ്പികള്‍ പ്രസിദ്ധീകരിക്കുന്നത്. 86 കവിതകളാണ് സമാഹാരത്തിലുള്ളത്.
