ലോകത്തിന്റെ ശ്രദ്ധ നാളെ ദോഹയിലെ അറബ്- ഇസ്ലാമിക് ഉച്ചകോടിയിലേക്ക്

Web Desk
1 Min Read

ദോഹ: മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ദോഹയില്‍ അടിയന്തര അറബ്- ഇസ്ലാമിക് ഉച്ചകോടി നടക്കും.

city exchange

അറബ്, ഇസ്ലാമിക വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗം തയ്യാറാക്കുന്ന ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രസ്താവന ഉച്ചകോടി അവലോകനം ചെയ്യും.

നിരവധി ഹമാസ് നേതാക്കളുടെ പാര്‍പ്പിട ആസ്ഥാനം ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ഇസ്രായേലി ആക്രമണത്തെ നേരിടുന്നതില്‍ ഖത്തര്‍റുമായുള്ള അറബ്, ഇസ്ലാമിക ഐക്യദാര്‍ഢ്യത്തെയും ഇസ്രായേല്‍ നടത്തുന്ന ഭരണകൂട ഭീകരതയെ ഈ രാജ്യങ്ങള്‍ പൂര്‍ണ്ണമായും നിരാകരിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നതിനാല്‍ അറബ്- ഇസ്ലാമിക് ഉച്ചകോടിയെ വലിയ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്.

വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഖത്തറിലെത്തുന്നതിനാല്‍ അതീവ സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. വിവിധ പ്രാദേശിക, അന്തര്‍ദേശീയ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള 200-ലധികം പത്രപ്രവര്‍ത്തകരും മാധ്യമ വിദഗ്ധരും അടിയന്തര അറബ്- ഇസ്ലാമിക് ഉച്ചകോടിയുടെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഖത്തറിലുണ്ട്. ദോഹ എക്‌സിബിഷന്‍ ആന്റ കണ്‍വെന്‍ഷന്‍ സെന്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മീഡിയ സെന്റര്‍ വഴിയാണ് പത്രപ്രവര്‍ത്തകരും മാധ്യമ വിദഗ്ധരും ഉച്ചകോടിയുടെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!