സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍-ശൈഖ് നിര്യാതനായി

Web Desk
0 Min Read

റിയാദ്: സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍-ശൈഖ് നിര്യാതനായി സൗദി റോയല്‍ കോടതി പ്രഖ്യാപിച്ചു.

city exchange

കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്സ്, ജനറല്‍ പ്രസിഡന്‍സി ഓഫ് സ്‌കോളര്‍ റിസര്‍ച്ച് ആന്‍ഡ് ഇഫ്ത, മുസ്ലിം വേള്‍ഡ് ലീഗ് സുപ്രിം കൗണ്‍സില്‍ എന്നിവയുടെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

സൗദി പ്രസ് ഏജന്‍സി (എസ് പി എ) നടത്തിയ പ്രസ്താവനയില്‍ റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ ചൊവ്വാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം മയ്യിത്ത് നമസ്‌ക്കാരം നടക്കുമെന്ന് റോയല്‍ കോടതി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!