
ദോഹ: ചൂട് കുറയാന്‍ തുടങ്ങുന്ന കാലത്തിന്റെ പ്രതീകമായ ‘അല്‍ സര്‍ഫ’ നക്ഷത്രം ഉദിച്ചതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‘സുഹൈല്‍’ നക്ഷത്ര നിരയിലെ അവസാന നക്ഷത്രമായ അല്‍ സര്‍ഫയുടെ കാലയളവ് 13 ദിവസമാണ്.ചൂട് കുറഞ്ഞുവരുന്ന സമയത്താണ് ഈ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതെന്നതിനാലാണ് ‘അല്‍ സര്‍ഫ’ എന്ന് പേരുവന്നതെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഈ കാലയളവില്‍ ഈര്‍പ്പം കുറയുകയും നക്ഷത്രോദയത്തിന്റെ മധ്യഘട്ടത്തില്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പകല്‍ സമയത്തെ ചൂട് കുറയുകയും രാത്രി കാലാവസ്ഥ മിതമായതാകുകയും ചെയ്യും. സൂര്യപ്രകാശ സമയവും കുറയുന്ന ഈ കാലയളവില്‍ ഒക്ടോബറിന്റെ അവസാനം മരുഭൂമി പ്രദേശങ്ങളില്‍ പുലര്‍ച്ചെ തണുപ്പ് അനുഭവപ്പെടും.

