
തിരുവനന്തപുരം; യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്റിംഗ് നടത്തി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പറക്കുകയായിരുന്നു വിമാനം.

വിമാനത്തിലെ യാത്രക്കാരനായ ഇന്തോനേഷ്യന്‍ സ്വദേശിയായ 29 വയസ്സുകാരന് ബോധരഹിതനായതിനെ തുടര്‍ന്നാണ് അടിയന്തര ലാന്റിംഗ് നടത്തിയത്. യുവാവിനെ ഉടന്‍ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.
