
ദോഹ: തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി എല്ലാ വര്‍ഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വര്‍ഷവും വേദിയൊരുക്കി. പ്രമുഖ കാരുണ്യ പ്രവര്ത്തകന് ഫാ. ഡേവിസ് ചിറമേല്‍ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയില്‍ ജനങ്ങള്‍ക്കിടയില്‍ മനവികത വളര്‍ത്തേണ്ടതിന്റെ ആവശ്യകത സംസാരിച്ച എല്ലാവരും ഊന്നിപ്പറഞ്ഞു.

ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍ അശോകാ ഹാളില്‍ വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രമോദ് മൂന്നിനി സ്വാഗതം പറഞ്ഞു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ഭവന്‍സ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ അഞ്ജന മേനോന്, വേദി ട്രഷറര്‍ തോമസ്, ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വി എസ് നാരായണന്, കുടുംബസുരക്ഷാ പദ്ധതി വൈസ് ചെയര്മാന് ജോജു കൊമ്പന്, കാരുണ്യം പദ്ധതി ചെയര്മാന് കുഞ്ഞു മൊയ്ദു എന്നിവര്‍ പങ്കെടുത്തു.
വേദി സെക്രട്ടറി ആര് കെ റാഫി യോഗം നിയന്ത്രിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റസാഖ് യോഗത്തിന് നന്ദി പറഞ്ഞു.
ഖത്തര്‍ ബാഡ്മിന്റണ്‍ ഫെഡറേഷന് അമ്പയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ ജില്ലാ സൗഹൃദ വേദി സ്പോര്‍ട്സ് വിംഗ് കണ്‍വീനവര്‍ വിജയ് ഭാസ്കര്‍, 23-ാം ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4 x 100 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ തൃശൂര്‍ ജില്ലാ സൗഹൃദവേദി കൈപ്പമംഗലം സെക്ടര്‍ അംഗം സിയ ഉള് ഹഖ്, ബാഡ്മിന്റനിലെ മികച്ച പ്രകടനത്താല്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം പിടിച്ച ഇരിഞ്ഞാലക്കുട സെക്ടര്‍ അംഗം പ്രണവിന്റെ മകന് നിഹാന് പ്രണവ് എന്നിവരും മൊമെന്റോ ഏറ്റുവാങ്ങി.

