

വയനാടന്‍ മലയുടെ താഴ്‌വരയില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ ശാന്തമായി മനസ്സും ശരീരവും സമര്‍പ്പിച്ച് ആരോഗ്യം തിരികെപ്പിടിക്കാനും സമയം ചെലവഴിക്കാനുമൊരു കേന്ദ്രമുണ്ട്- ടൈഗ്രിസ് വാലി.


കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ടൈഗ്രിസ് വ്യക്തികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തിന് മുന്‍തൂക്കം നല്കിയുള്ള പാക്കേജുകളാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതിയോടിണങ്ങി മനസ്സിന്റേയും ശരീരത്തിന്റേയും ഗുണമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പശ്ചിമഘട്ട മലനിരകളുടെ സുഖശീതളിമ ജീവിതത്തിലേക്കും ലഭ്യമാക്കാന്‍ ഈ കേന്ദ്രം ഏറെ സഹായിക്കും.


തങ്ങളെ തേടിയെത്തുന്നവര്‍ക്ക് ഏറ്റവും മികച്ചത് ലഭ്യമാക്കണമെന്ന നിര്‍ബന്ധം ടൈഗ്രിസിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടതാക്കുന്നുണ്ട്. ടൈഗ്രിസ് പ്രവര്‍ത്തകരില്‍ നിന്നുള്ള ഏറ്റവും മികച്ച സേവനമാണ് ഓരോരുത്തര്‍ക്കുമായി ലഭ്യമാകുക.

ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ ഫോറം, എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ സെന്റര്‍, മാനേജ്‌മെന്റ് സിസ്റ്റംസ് സര്‍ട്ടിഫിക്കേഷന്‍, ഐ എസ് ഒ എന്നിവ ടൈഗ്രിസ് കരസ്ഥമാക്കിയിട്ടുണ്ട്.

ഓര്‍ത്തോ ആന്റ് സ്‌പോര്‍ട്‌സ്, ന്യൂറോ കെയര്‍, മൈന്റ് കെയര്‍, സ്‌കിന്‍ ആന്റ് ബ്യൂട്ടി, ലൈഫ് സ്റ്റൈലിംഗ്, ഗൈനക്ക്, ഫാമിലി മെഡിസിന്‍, പീഡിയാട്രിക്‌സ് ഗാസ്ട്രിക്, അലര്‍ജി, ദന്തല്‍, ഐ, കാര്‍ഡിയാക് തുടങ്ങിയവയ്‌ക്കെല്ലാം മികച്ച പരിചരണം ലഭ്യമാക്കുന്നത് ടൈഗ്രിസിന്റെ പ്രത്യേകതയാണ്.

യുനാനി, ആയുര്‍വേദം, നാച്ചുറോപതി, ഹോമിയോപതി തുടങ്ങി ബദല്‍ ചികിത്സകളും അപൂര്‍വമായ രീതികളും പാരമ്പര്യവും കോര്‍ത്തിണക്കിയ മികച്ച ചികിത്സാ സമ്പ്രദായവും ഉള്‍പ്പെടെ ടൈഗ്രിസില്‍ ലഭ്യമാണ്.

ഹിജാമ, ഫസ്ദ്, നുത്തൂല്‍, ശിരോധാര, ഉദ്വര്‍ത്തനം, പിഴിച്ചില്‍ തുടങ്ങിയ അറബിക്ക്, ആയുര്‍വേദ രീതികള്‍, ഹെര്‍ബല്‍ ബോഡി മസാജ്, ജനറല്‍ മസാജ്, കപ്പിംഗ് മസാജ്, സ്റ്റോണ്‍ മസാജ്, ഹെഡ് മസാജ്, ഫുട് മസാജ്, പ്യൂരിഫിക്കേഷന്‍ തെറാപ്പി, മന്‍സിജ് തെറാപ്പി, മുശില്‍ തെറാപ്പി, അരോമാ തെറാപ്പി, ഹൈഡ്രോ തെറാപ്പി, എനര്‍ജൈസിംഗ് എര്‍ത്ത് റാപ്പ്, സാള്‍ട്ട് സ്‌ക്രബ്, ടൈഗ്രിസ് ഫേഷ്യല്‍, ഹെര്‍ബല്‍ സ്റ്റീം ബാത്ത് തുടങ്ങി വ്യത്യസ്തവും ആരോഗ്യദായകവുമായ ഒരുപിടി സൗകര്യങ്ങളുടെ കലവറ കൂടിയാണ് ടൈഗ്രിസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.tigrisvalley.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

