
ദോഹ: ഗ്രാന്‍ഡ് മാളിന്റെ പത്താമത്തെ ഔട്ട്‌ലെറ്റ് ഗ്രാന്‍ഡ് എക്‌സ്പ്രസ് നജ്മയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക-വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബൂബക്കര്‍, ബിന്‍ യൂസഫ് ഗ്രൂപ്പ് സി ഇ ഒ ഡേവിഡ് എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. സി ഇ ഒ ശരീഫ് ബിസി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, മറ്റു മുതിര്‍ന്ന മാനേജ്‌മെന്റ് അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ആദ്യ വില്‍പ്പന ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കലില്‍ നിന്നും ഏറ്റുവാങ്ങി.

പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ നിരവധി ഓഫറുകളും പ്രമോഷനുകളും ഈ ഔട്‌ലെറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നൂതന സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനോടൊപ്പം ഗുണമേന്മയുള്ള എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമായാണ് ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് സജ്ജീകരിച്ചിരിക്കുന്നത്.
ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്‌സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‌വെയര്‍, ലൈഫ് സ്‌റ്റൈല്‍, ടെക്‌നോളജി, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍, ടെലിവിഷന്‍, പെര്‍ഫ്യൂം തുടങ്ങി ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള എല്ലാ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്.
ഇന്റസ്ട്രിയല്‍ ഏരിയ ബിര്‍ക്കത് അല്‍ അവാമിറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് പുറമെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാന്‍ഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഉപഭോക്തൃ ശീലങ്ങള്‍ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കൂടുതല്‍ ശാഖകള്‍ തുറക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ള പ്രവര്‍ത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച് ഖത്തറിലുടനീളം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കൂടുതല്‍ ഔട്‌ലറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

