
ദോഹ: ദോഹ റീജിയന്‍ സ്റ്റുഡന്റ്‌സ് ഫെസ്റ്റ് സമാപിച്ചപ്പോള്‍ യാഖൂത്ത് ടീമിന് ഉജ്വല വിജയം. വിദ്യാര്‍ഥികള്‍ക്കായി ഐ സി എഫ് സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഫെസ്റ്റില്‍ 472 പോയിന്റ് നേടിയാണ് യാഖൂത്ത് ചാമ്പ്യന്‍ പട്ടം നേടിയത്. അല്‍സദ്ദ് സ്വാദ് റെസ്റ്റോറന്റിന്റെ ഹാളിലാണ് പരിപാടി നടന്നത്.

പ്രസംഗം, മാപ്പിളപ്പാട്ട്, സംഘഗാനം, ഖുര്‍ആന്‍ പാരായണം, ആക്ഷന്‍ സോങ്, ക്വിസ് തുടങ്ങിയ വിവിധ ഇനങ്ങളിലായി നൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഹൈസം എഫ്രോസ് (യാഖൂത്ത്) കലാപ്രതിഭയായും ഫര്‍ഹ അഹീര്‍ (യാഖൂത്ത്) സര്‍ഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.

പൊതുജനങ്ങള്‍ക്കായി സുബൈര്‍ നിസാമി നയിച്ച ലൈവ് ക്വിസ് മത്സരത്തില്‍ അബ്ദുല്‍ വഹാബ് സഖാഫി വിജയിയായി. പരിപാടികള്‍ വീക്ഷിക്കാനായി നൂറുകണക്കിന് രക്ഷിതാക്കളും പ്രവര്‍ത്തകരുമെത്തി. പരിപാടിയുടെ സമാപനം കുറിച്ച് സാഹിത്യോത്സവ് പ്രതിഭ നഫാദ് നയിച്ച ഇശല്‍ വിരുന്ന് ഹൃദ്യമായ അനുഭവമായി. ഹാദിയ ടീം ഒരുക്കിയ ഹെല്‍ത്തി ഫുഡ് കോര്‍ട്ട് സന്ദര്‍ശകര്‍ക്ക് രുചി വൈവിധ്യങ്ങളുടെ സ്‌നേഹ വിരുന്നൊരുക്കി.
ഉദ്ഘാടന സംഗമത്തിന് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, റീജിയന്‍ പ്രസിഡന്റ് യഅഖൂബ് സഖാഫി, സഈദലി സഖാഫി മുട്ടിപ്പാലം, ഇസ്മാഈല്‍ ബുഖാരി, ഇബ്രാഹിം സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.
സമാപന സംഗമം ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുല്‍റസാഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സഈദലി സഖാഫി മുട്ടിപ്പാലം അധ്യക്ഷനായിരുന്നു. ഐ സി എഫ്, ആര്‍ എസ് സി നേതാക്കളായ സിറാജ് ചൊവ്വ, റഹ്മത്തുല്ലാഹ് സഖാഫി, ഉമര്‍ കുണ്ടുതോട്, സലിം കുറുകത്താണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, അബ്ദുല്‍ അസീസ് സഖാഫി പാലോളി, കരീം ഹാജി കാലടി, നൗഷാദ് അതിരുമട, ഉമര്‍ പുത്തൂപ്പാടം, കെ ബി അബ്ദുല്ല ഹാജി, തഅലീമുല്‍ ഖുര്‍ആന്‍ മാനേജര്‍ അബ്ദുല്‍ മജീദ് മുക്കം, അഷ്റഫ് സഖാഫി തിരുവള്ളൂര്‍, റീജിയന്‍ മോറല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ഇസ്മായില്‍ എന്‍ സി, അബ്ദുല്‍ ജലീല്‍ ബുഖാരി തുടങ്ങിയവര്‍ പങ്കെടുത്തു.
ഐ സി എഫ് നാഷനല്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി വിജയികളെ പ്രഖ്യാപിച്ചു. ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അഹ്മദ് സഖാഫി പേരാമ്പ്ര വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി നല്‍കി. സ്വാഗത സംഘം കണ്‍വീനര്‍ സുബൈര്‍ നിസാമി സ്വാഗതവും ആര്‍ എസ് സി ദോഹ സോണ്‍ ജനറല്‍ സെക്രട്ടറി അഷ്ഫര്‍ കക്കാട് നന്ദിയും പറഞ്ഞു.

