ഫോര്‍ബ്‌സ് പട്ടികയില്‍ സമ്പന്ന രാഷ്ട്രങ്ങളില്‍ ഖത്തര്‍ വീണ്ടും മുന്‍നിരയില്‍

Web Desk
1 Min Read

ദോഹ: വാങ്ങല്‍ ശേഷി അനുസരിച്ച് ഒരാള്‍ക്കുള്ള ആഭ്യന്തര ഉത്പാദന മൂല്യത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഫോര്‍ബ്‌സ് ഇന്ത്യ 2025-ലെ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ വീണ്ടും ശ്രദ്ധേയമായ സ്ഥാനം നേടി. ഇതോടെ ലോകത്തിലെ ഏറ്റവും സമൃദ്ധമായ രാജ്യങ്ങളിലൊന്നെന്ന നില ഖത്തര്‍ ശക്തിപ്പെടുത്തി.

city exchange

അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള റാങ്കിംഗ് ഓരോ പൗരനിലേക്കുള്ള സാമ്പത്തിക ഉത്പാദനത്തിന്റെ നില വിലയിരുത്തുന്ന പ്രധാന സൂചികയായാണ് കണക്കാക്കപ്പെടുന്നത്. രാജ്യങ്ങളുടെ ശരാശരി സാമ്പത്തിക സമൃദ്ധി അളക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാണിത്.

ഈ മാസം പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫോര്‍ബ്‌സ് ഇന്ത്യ പട്ടികയില്‍ വാങ്ങല്‍ ശേഷി- ആളോഹരി ആഭ്യന്തര ഉത്പാദന അടിസ്ഥാനത്തില്‍ ഖത്തര്‍ ലോകത്ത് ആറാം സ്ഥാനമാണ് നേടിയത്. ഒരാള്‍ക്കുള്ള ആഭ്യന്തര ഉത്പാദനം ഏകദേശം 122,283.2 ഡോളര്‍ എന്ന നിലയിലാണ് ഖത്തറിന്റെ കണക്കാക്കല്‍. ലിച്ചണ്‍സ്‌റ്റൈന്‍, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്, അയര്‍ലന്‍ഡ്, മകാവോ എന്നിവ പോലുള്ള അതിസമ്പന്ന രാജ്യങ്ങളുടെ കൂട്ടത്തിലേക്കാണ് ഇതോടെ ഖത്തര്‍ നിലയുറപ്പിച്ചത്.

ഊര്‍ജ സമ്പന്നമായ സമ്പദ്വ്യവസ്ഥയും താരതമ്യേന ചെറിയ ജനസംഖ്യയും ഖത്തറിന്റെ ഉയര്‍ന്ന റാങ്കിംഗിന് പ്രധാന കാരണങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഖനിയായ നോര്‍ത്ത് ഫീല്‍ഡ് അടിസ്ഥാനമാക്കി ഖത്തര്‍ ദ്രവീകൃത പ്രകൃതി വാതക ഉത്പാദനത്തിലും കയറ്റുമതിയിലും ആഗോള നേതൃസ്ഥാനത്താണ് ഖത്തറുള്ളത് ഹൈഡ്രോകാര്‍ബണുകള്‍, പ്രകൃതി വാതകം, എണ്ണ എന്നിവയില്‍ നിന്നുള്ള വരുമാനമാണ് ഖത്തറിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ മുഖ്യാധാരം.

- Advertisement -
Ad image

അതേസമയം സാമ്പത്തിക ഉത്പാദനത്തില്‍ ശക്തമായ സ്ഥാനമുള്ള അമേരിക്ക പോലുള്ള വലിയ സമ്പദ്വ്യവസ്ഥകള്‍ ജനസംഖ്യ കൂടുതലായതിനാല്‍ ആളോഹരി ആഭ്യന്തര ഉത്പാദന അടിസ്ഥാനത്തില്‍ പിന്നിലാകാറുണ്ട്. ഫോര്‍ബ്‌സ് ഇന്ത്യ പട്ടികയില്‍ ഇത്തരം ചില രാജ്യങ്ങള്‍ ആദ്യ പത്തിലേക്ക് പോലും എത്താത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!