സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക്

Web Desk
1 Min Read

വാഷിംഗ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക്. ഫിലിപ്പൈന്‍സ് സ്വദേശിയും മാധ്യമ പ്രവര്‍ത്തകയുമായ മരിയ റസ്സേ, റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ദിമിത്രി മുറാതോവ് എന്നിവര്‍ക്കാണ് 2021ലെ സമാധാന നൊബേല്‍ പ്രഖ്യാപിച്ചത്.

city exchange

അഭിപ്രായ സ്വാതന്ത്ര്യ പോരാട്ടത്തിനുള്ള അംഗീകാരമായാണ് ഇരുവര്‍ക്കും നൊബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. റഷ്്യന്‍ ദിനപത്രമായ നൊവായ ഗസറ്റെയുടെ സ്ഥാപക എഡിറ്ററാണ് ദിമിത്രി മുറാതോവ്. ഫിലിപ്പൈന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സഹസ്ഥാപകയാണ് റസ്സേ. ഭരണകൂടവും മറ്റ് അധികാരവര്‍ഗങ്ങളും മൂടിവെച്ച വാര്‍ത്തകളും അവരുടെ അഴിമതിയും നിര്‍ഭയം തുറന്നുകാട്ടിയതാണ് ഇരുവരും പുരസ്‌കാരത്തിനര്‍ഹരായിരിക്കുന്നത്.

വിവരാവകാശത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നിലകൊള്ളുന്ന വാര്‍ത്തകളാണ് റാപ്ലറിലൂടെ റസ്സേ പുറത്ത് വിട്ടത്. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളുടെ നിരന്തര വിമര്‍ശകയായിരുന്ന റസ്സേയെ 2019ല്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് റസ്സേയ്ക്ക് നൊബേല്‍ പുരസ്‌ക്കാരമെന്ന പ്രത്യേകത കൂടിയുണ്ട്.

- Advertisement -
Ad image

റഷ്യയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും സര്‍ക്കാര്‍ തലത്തിലെ അഴിമതിയും പുറത്തുകൊണ്ടുവന്നതിനാണ് മുറാതോവിന് പുരസ്‌കാരം ലഭിച്ചത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന പല വാര്‍ത്തകളും അന്വേഷാണാത്മക റിപ്പോര്‍ട്ടുകളിലൂടെ മുറാതോവ് ജനശ്രദ്ധയിലെത്തിച്ചിരുന്നു.

റഷ്യന്‍ ഭരണകൂട വിമര്‍ശനത്തിന്റെ പേരില്‍ മുറാതോവിന്റെ ആറ് സഹപ്രവര്‍ത്തകരാണ് വ്യത്യസ്ത കാലയളവില്‍ കൊല്ലപ്പെട്ടത്. എന്നിട്ടും പിന്മാറാന്‍ തയ്യാറാവാതെ മുന്നോട്ട് പോയത് മുറതോവിനെ നൊബേലിലെത്തിക്കുകയായിരുന്നു. 2007ല്‍ ഇന്റര്‍നാഷണല്‍ പ്രസ് ഫ്രീഡം അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!