

തിരുവനന്തപുരം: പെട്രോളിന് പിന്നാലെ സെഞ്ച്വറിയടിക്കാനുള്ള തയ്യാറെടുപ്പില്‍ ഡീസലും. അണ്‍ബീറ്റബിള്‍ ഇന്നിംഗ്സിലേക്ക് പെട്രോളിനേയും ഡീസലിനേയും കൊണ്ടുപോകുന്ന ഭരണകൂടം ഡ്രസ്സിംഗ് റൂമിലിരുന്ന് കൈയ്യടിക്കുമ്പോള്‍ മടങ്ങിപ്പോകാന്‍ വഴിയില്ലാതെ ഗ്യാലറിയിലെ ജനക്കൂട്ടം.

രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 2.67 രൂപയും ഡീസലിന് 3.79 രൂപയുമാണ് വര്‍ധിച്ചത്. ഇന്ന് ഡീസല്‍ വില 37 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിച്ചത്.

ഇനി ഒന്നോ രണ്ടോ വില വര്‍ധനവോടെ തിരുവനന്തപുരത്തായിരിക്കും ആദ്യം ഡീസല്‍ വില നൂറു കടക്കുക. ഇന്നത്തെ വില പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 99.45 ആയി. പെട്രോളിന് 106.08 രൂപയാണ് ഈടാക്കുന്നത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.10 രൂപയാണ് വില. ഡീസലിന് ഡീസല്‍ 97.57 രൂപ. കോഴിക്കോട് പെട്രോളിന് 104.32 രൂപയും ഡീസല്‍ 97.91 രൂപയ്ക്കുമാണ് ലഭിക്കുക.
സംസ്ഥാനങ്ങള്‍ ഇന്ധന വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്രം പറയുമ്പോള്‍ ഇന്ധനവില കുറയാന്‍ ജി എസ് ടി അല്ല പരിഹാരമെന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നും സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തുമെന്നുമാണ് കേരളം പറയുന്നത്. നിയമങ്ങള്‍ പലതും നിര്‍ബന്ധപൂര്‍വ്വം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കാറുള്ള കേന്ദ്രമാണ് ഇന്ധന വിലയില്‍ മാത്രം സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.
കക്കൂസുണ്ടായാലും ഇല്ലെങ്കിലും പെട്രോളിനും ഡീസലിനും വില കൂടിക്കൊണ്ടിരിക്കും

