നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ. അമാനുല്ല വടക്കാങ്ങരക്ക് ജി ആര്‍ സി സിയുടെ ആദരം

Web Desk
1 Min Read

ദോഹ: വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ. അമാനുല്ല വടക്കാങ്ങരക്ക് ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആദരം. ഏഷ്യന്‍ ടൗണിലെ ഷീ കിച്ചണ്‍ റസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ജി ആര്‍ സി സി ഉപദേശക സമിതി അംഗം സുബൈര്‍ പാണ്ടവത്ത്, അധ്യക്ഷ രോഷ്നി കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വിനേഷ് ഹെഗ്ഡേ, മീഡിയ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചെമ്മാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു.

city exchange

ഡോ. അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം പ്രവാസ ലോകത്തിന് മാതൃകയാണെന്ന് ജി ആര്‍ സി സി ഭാരവാഹികള്‍ പറഞ്ഞു.

ജി ആര്‍ സി സിയുടെ വേറിട്ട പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ഡോ. അമാനുല്ല വടക്കാങ്ങര ആദരവിനുള്ള നന്ദിയും കടപ്പാടും അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!