ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകം പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകത്തിന്റെ പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. വിജയമന്ത്രങ്ങളുടെ പതിനൊന്നാമത് ഭാഗമാണ് പ്രകാശനം ചെയ്ത്.

city exchange

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പിന് ആദ്യ പ്രതി നല്‍കി സെപ്രോടെക് സി ഇ ഒ ജോസ് ഫിലിപ്പാണ് പ്രകാശനം നിര്‍വഹിച്ചത്.

റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം പി ഹസന്‍ കുഞ്ഞി, ന്യൂ ഗുഡ്‌വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, കെ ബി എഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ഖത്തര്‍ ട്രിബ്യൂണ്‍ ബിസിനസ് എഡിറ്റര്‍ സത്യേന്ദ്ര പഥക്, വിജയമന്ത്രങ്ങള്‍ പോഡ്കാസ്റ്റിന്റെ അവതാരകന്‍ റാഫി പാറക്കാട്ടില്‍, വ്‌ളോഗര്‍ സനിത സന്തോഷ്, ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു. ആര്‍ ജെ പാര്‍വതിയായിരുന്നു പരിപാടിയുടെ അവതാരക.

Share This Article
Leave a Comment
error: Content is protected !!