ബഹ്‌റൈന്‍ വ്യോമപരിധിയിലെ മിസൈലുകള്‍ വിജയകരമായി തടഞ്ഞു

Web Desk
0 Min Read

മനാമ: ബഹ്റൈന്റെ വ്യോമപരിധിയില്‍ കണ്ടെത്തിയ നിരവധി മിസൈലുകള്‍ വിജയകരമായി തടഞ്ഞതായി ബഹ്റൈന്‍ സ്ഥിരീകരിച്ചു. ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സ്, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവയെ കാര്യക്ഷമമായി പ്രതിരോധിച്ച് നിര്‍വീര്യമാക്കിയതായും നാഷണല്‍ കമ്മ്യുണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.

city exchange

രാജ്യത്തിന്റെ വ്യോമപരിധിയുടെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമവും ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സെന്റര്‍ വ്യക്തമാക്കി.

ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് മാത്രമേ വിവരങ്ങള്‍ സ്വീകരിക്കാവൂ എന്നും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!