
മനാമ: മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഒരു വിദേശ കപ്പലില്‍ തീപ്പിടുത്തം ഉണ്ടായതായും സംഭവത്തില്‍ ഒരു ഏഷ്യന്‍ തൊഴിലാളി മരണപ്പെട്ടതായും ബഹ്റൈന്‍ ആഭ്യന്തര മന്താലയം സ്ഥിരീകരിച്ചു. കൂടാതെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും മന്താലയം അറിയിച്ചു.

ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ കപ്പലില്‍ പതിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു

അപകടം നടന്ന ഉടന്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
