ഇന്ത്യന്‍ പ്രധാനമന്ത്രി അമീറിന് ഈദ് ആശംസകള്‍ നേര്‍ന്നു

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ ആശംസകള്‍ നേര്‍ന്നു. ഈദുല്‍ ഫിത്വര്‍ ആഘോഷത്തോടനുബന്ധിച്ചായിരുന്നു ആശംസകള്‍.

city exchange

സംഭാഷണത്തിനിടെ, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിക്കെതിരായ ഇറാന്റെ തുറന്നാക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഈ സാഹചര്യത്തില്‍ ഖത്തറിനോട് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും പ്രദേശികവും ആഗോളവുമായ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതില്‍ അന്താരാഷ്ട്ര മധ്യസ്ഥനായുള്ള ഖത്തറിന്റെ പങ്ക് പ്രശംസിക്കുകയും ചെയ്തു.
ഖത്തറില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ പരിഗണനയ്ക്കായി അമീറിനോട് പ്രധാനമന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഇതിനുത്തരമായി, ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ഖത്തര്‍ അമീര്‍ നന്ദി രേഖപ്പെടുത്തി. സൗഹൃദ രാഷ്ട്രങ്ങളായ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ശക്തമായ ദ്വിപക്ഷ ബന്ധങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഇരു നേതാക്കളും പരസ്പര താത്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!