
ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ കെഫാഖ് ഹമദ് മെഡിക്കല് കോര്പ്പറേഷന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റര് മെഡിക്കല് സെന്ററും മെഡ് ലൈഫ് ഫാര്മസിയും ക്യാമ്പിന്റെ സഹപങ്കാളികളായി.

ഖത്തര് നാഷണല് ബ്ലഡ് ഡോണര് സെന്ററില് നടന്ന ക്യാമ്പില് ഇരുന്നൂറോളം പേര് രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വന്നു. ക്യാമ്പിന്റെ കണ്വീനര്മാരായി സിബി മാത്യുവും ജേക്കബ് ബാബുവും പ്രവര്ത്തിച്ചു.

കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, ജനറല് സെക്രട്ടറി ബിനേഷ് ബാബു, ട്രഷറര് അനില്കുമാര് ആര്, വൈസ് പ്രസിഡന്റ് ബിജു പി ജോണ് എന്നിവര് വിവിധ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി.
കെഫാഖ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജലു അമ്പാടിയില്, ശരത് കുമാര്, ടിന്സി ജോബി, അനീഷ് തോമസ്, ഷാജി കരിക്കം, റിഞ്ചു അലക്സ്, ആശിഷ് മാത്യു, ബെന്നി ബേബി, ആന്സി രാജീവ്, ജോബിന് പണിക്കര്, ദീപു എസ് എന്നിവര് ഉള്പ്പെടെ വിവിധ സബ് കമ്മിറ്റി അംഗങ്ങളും ക്യാമ്പിന്റെ വിജയത്തിനായി സജീവമായി പ്രവര്ത്തിച്ചു.
ഖത്തര് ഇന്ത്യന് കള്ച്ചറല് സെന്റര് ജനറല് സെക്രട്ടറി എബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, എ ഒ ഹെഡ് രവീന്ദ്ര പ്രസാദ്, മുന് സെക്രട്ടറി മോഹന് കുമാര് എന്നിവര് ക്യാമ്പ് സന്ദര്ശിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്, രക്തം വളരെ ആവശ്യമായ സമയത്ത് കെഫാഖ് നേതൃത്വം നല്കിയ ക്യാമ്പ് മികച്ച മാതൃകാപരമായ പ്രവര്ത്തനമാണെന്നും അസോസിയേഷന് പ്രവര്ത്തനങ്ങളെ പ്രശംസിച്ചും ഹമദ് അധികാരികള് ആശംസകള് അര്പ്പിക്കുകയും സര്ട്ടിഫിക്കറ്റ് നല്കി ആദരിക്കുകയും ചെയ്തു.
ഖത്തറിന്റെ വിവിധ പ്രദേശങ്ങളില് നിന്നെത്തിയ രക്തദാതാക്കള്ക്കും സന്നദ്ധ പ്രവര്ത്തകര്ക്കും ആവശ്യമായ വാഹന സൗകര്യം അനൂപ് ട്രാന്പോര്ട്ടെഷനും അല്ഖോര് ദഹാസ് ഗ്രൂപ്പും സൗജന്യമായാണ് ഒരുക്കിയത്.

