ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കായി അമീര്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ സായുധ സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി മയ്യിത്ത് നമസ്‌ക്കാരം നിര്‍വഹിച്ചു. ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വ്ഹാബ് മസ്ജിദിലാണ് മയ്യിത്ത് നമസ്‌ക്കാരം നടന്നത്.

city exchange

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി, കൂടാതെ പ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി എന്നിവരും നമസ്‌കാരത്തില്‍ പങ്കെടുത്തു.

ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഘാനിം, നിരവധി ശൈഖുമാരും മന്ത്രിമാരും, ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഡോ. മുസ്തഫ ഗോക്‌സു, ഖത്തര്‍ സായുധ സേനയുടെയും ഖത്തര്‍- തുര്‍ക്കി സംയുക്ത സേനയുടെയും ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളും വന്‍ ജനാവലിയും ഖത്തറിലെ താമസക്കാരും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

അമീര്‍ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളോടൊപ്പം അന്തിമ യാത്രയില്‍ പങ്കെടുത്ത് അവരുടെ ബന്ധുക്കള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ശഹീദുകള്‍ക്ക് അല്ലാഹു കരുണ നല്കുകയും സ്വര്‍ഗം പ്രദാനം ചെയ്യുകയും അവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും ആശ്വാസവും നല്‍കുകയും ചെയ്യണമെന്നു അദ്ദേഹം പ്രാര്‍ഥിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!