
ദോഹ: വിശുദ്ധ റമദാനില്‍ ഖത്തറിലെ കലാകാരന്മാര്ക്കായി ഇന്‍സൈറ്റ് എന്ന പേരില്‍ തനിമ ഖത്തര്‍ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാനദാനവും ഏപ്രില്‍ 3ന് വെള്ളിയാഴ്ച ലുസൈല്‍ ആര്‍ട് ഫാക്ടറിയില്‍ നടക്കും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന ചിത്രകാരന്മാരുടെ ഒത്തുകൂടലില്‍ വിജയികളെ പ്രഖ്യാപിച്ച ശേഷം സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ജൂറി ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

ദിവ്യകാരുണ്യത്തിന്റെ പ്രാപഞ്ചിക അടയാളങ്ങള്‍ എന്ന വിഷയത്തില്‍ പ്രത്യേകം തെരഞ്ഞെടുത്ത ഖുര്‍ആനിക സൂക്തത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. രജിസ്റ്റര്‍ ചെയ്ത വിവിധ രാജ്യക്കാരായ കലാകാരന്മാരില് നാല്പത് പേരാണ് എന്‍ട്രികള്‍ സമര്‍പ്പിച്ചത്.
സമ്മാനദാന ചടങ്ങിനോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം 3 മുതല്‍ 6 മണിവരെ പൊതുജനങ്ങള്‍ക്ക് ചിത്രങ്ങള്‍ കാണാനും ആസ്വദിക്കാനുമുള്ള അവസരവും ആര്‍ട്ട് ഫാക്ടറി ഗാലറിയില്‍ ഒരുക്കിയിട്ടുണ്ട്.

