
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാന വിവരം വരുമ്പോള്‍ 78.22 ശതമാനം പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് കോഴിക്കോടും കുറവ് പോളിങ് പത്തനംതിട്ടയിലും രേഖപ്പെടുത്തി. കോഴിക്കോട് 81.32 ശതമാനവും പത്തനംതിട്ടയില്‍ 70.76 ശതമാനവുമാണ് പോളിംഗ്.

രാത്രി ഏഴു മണി വരെയുള്ള കണക്കു പ്രകാരം 77.69 ശതമാനമായിരുന്നു പോളിംഗ്.
കോഴിക്കോട് ജില്ലയില്‍ 81.26 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കാസര്‍ക്കോട് ജില്ലയില്‍ 78.94 ശതമാനവും കണ്ണൂരില്‍ 78.48 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തു.
കേരളത്തിന് പുറമേ വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. അസമില്‍ 85.61 ശതമാനവും പുതുച്ചേരിയില്‍ 89.87 ശതമാനവുമാണ് പോളിംഗ്.
