ഇറാനുമായുള്ള ചര്‍ച്ചകളില്‍ ട്രംപും പങ്കെടുത്തേക്കും

Web Desk
0 Min Read

വാഷിംഗ്ടണ്‍: ഇറാനുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനിലേക്ക് ട്രംപും പോകാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് നേരിട്ടോ വെര്‍ച്വലായോ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

city exchange

തെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ബുധനാഴ്ച അവസാനിക്കും. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പാകിസ്ഥാനില്‍ പുരോഗമിക്കുമെന്നാണ് അമേരിക്ക ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ചര്‍ച്ചകളിലെ പങ്കാളിത്തം പോസിറ്റീവായി അവലോകനം ചെയ്തുവരികയാണെന്ന് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇരുവിഭാഗവും ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ കരാറിന്റെ അവസാനത്തില്‍ കാര്യമായ തടസ്സങ്ങളും അനിശ്ചിതത്വവും നിലനില്‍ക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!