
വാഷിംഗ്ടണ്‍: ഇറാനുമായുള്ള താത്ക്കാലിക വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. പാക്കിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി.

പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനെതിരായ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാന്‍ സര്‍ക്കാരിനുള്ളിലെ അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തില്‍ ഏകോപിതമായ നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ അവര്‍ക്കു സമയം നല്‍കുന്നതിനായാണ് വെടിനിര്‍ത്തല്‍ നീട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ ഇറാനെതിരായ ഉപരോധവും സൈനിക സജ്ജീകരണവും തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.

