
ആലുവ: കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആശ പ്രവര്‍ത്തകയായി ജോലി ചെയ്ത് വന്നിരുന്ന ബീന ബാബുവിന് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യരാജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെല്‍ത്ത് നഴ്സ് യു കെ ബിന്ദു ഉപഹാരം നല്‍കി.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് എസ് രേഖ, ക്ലിഫി ജോസഫ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ പി എസ് വിന്ധ്യ, ആസിയ മോള്‍ യൂസുഫ്, പി പ്രീതിദാസ്, ലിജി ഫ്രാന്‍സിസ്, മിഡ് ലെവല്‍ സൂപ്പര്‍വൈസര്‍മാരായ അസ്ന യൂസുഫ്, സൗമ്യ പോള്‍, ടി എ ഹസീന, എ വിജിത, എം സൗമി, എം ആര്‍ അശ്വതി, പാലിയേറ്റീവ് നഴ്സ് ജോല്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
