ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ വിമാനക്കമ്പനികള്‍ പ്രവര്‍ത്തനം പുന:രാരംഭിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനയാത്രകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ കൂടുതല്‍ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ പ്രവര്‍ത്തനം പുന:രാരംഭിക്കുന്നതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.

city exchange

എക്സിലെ ഒരു പോസ്റ്റില്‍ വിമാന പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പങ്കാളി വിമാനക്കമ്പനികള്‍ ഘട്ടംഘട്ടമായി സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നുണ്ടെന്ന് വിമാനത്താവളം സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ പ്രവര്‍ത്തന അപ്ഡേറ്റ് അനുസരിച്ച് നിരവധി വിമാനക്കമ്പനികള്‍ നിശ്ചിത തിയ്യതികളില്‍ വിമാനങ്ങള്‍ പുന:രാരംഭിക്കുകയോ ഷെഡ്യൂള്‍ ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഫ്‌ളൈദുബായ് ഏപ്രില്‍ 21 ന് സര്‍വീസുകള്‍ പുനരാരംഭിച്ചു, തുടര്‍ന്ന് ഏപ്രില്‍ 22ന് എയര്‍ അറേബ്യയും.

ഒമാന്‍ എയര്‍, ടാര്‍ക്കോ ഏവിയേഷന്‍, യുഎസ്- ബംഗ്ലാ എയര്‍ലൈന്‍സ്, റോയല്‍ ജോര്‍ദാനിയന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 23ന് പുന:രാരംഭിച്ചു.
ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ്, മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ് എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ഏപ്രില്‍ 26ന് സര്‍വീസുകള്‍ പുനരാരംഭിച്ചു.
ഏപ്രില്‍ 27 ന് ബദര്‍ എയര്‍ലൈന്‍സും സിറിയന്‍ എയറും പ്രവര്‍ത്തനം പുന:രാരംഭിക്കും. തുടര്‍ന്ന് ഏപ്രില്‍ 28ന് ഈജിപ്ത് എയറും ഹിമാലയ എയര്‍ലൈന്‍സും പ്രവര്‍ത്തനം തുടങ്ങും.

- Advertisement -
Ad image

മെയ് 1ന് ഗള്‍ഫ് എയര്‍, മെയ് 4ന് എത്യോപ്യന്‍ എയര്‍ലൈന്‍സ്, മെയ് 16ന് കാം എയര്‍ എന്നിവ പുന:രാരംഭിക്കാനിരിക്കുന്നു. അതേസമയം റോയല്‍ എയര്‍ മരോക്ക് ജൂലൈ 1ന് സര്‍വീസുകള്‍ പുന:രാരംഭിക്കും.

ബന്ധപ്പെട്ട അധികാരികളുമായും എയര്‍ലൈന്‍ പങ്കാളികളുമായും ഏകോപിപ്പിച്ച് വിമാന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അറിയിച്ചു. പ്രവര്‍ത്തന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഷെഡ്യൂളുകള്‍ മാറുകയോ റദ്ദാക്കുകയോ ചെയ്യാം.

Share This Article
Leave a Comment
error: Content is protected !!