
കുവൈത്ത് സിറ്റി: ഓള് ഇന്ത്യ സുന്നി എഡ്യൂക്കേഷണല്‍ ബോര്‍ഡിന് കീഴില്‍ കുവൈത്ത് ഐ സി എഫ് നടത്തി വരുന്ന മദ്രസകളില്‍ പ്രവേശനോത്സവം ഫത്ഹെ മുബാറക് സംഘടിപ്പിച്ചു.


ജഹറ മദ്റസ, ഖൈത്താന്‍, സാല്‍മിയ, ഫഹാഹീല്‍, ജലീബ് മദ്രസകളിലുമാണ് പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള വിദ്യാരംഭം കുറിച്ചത്.


മദ്രസ മാനേജ്മെന്റ് പ്രതിനിധികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ഒത്തു ചേര്‍ന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ എത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാന്‍ മദ്രസ മാനേജ്മെന്റ് കമ്മിറ്റികളുടെയും ഐ സി എഫ് റീജിയണല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തി.

രജിസ്ട്രേഷന് ഫോം ആവശ്യമുള്ളവര്‍ 51535588, 65932531, 51000918 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു മദ്രസ കമ്മറ്റി അറിയിച്ചു.


