
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍ഹാനിയുടെ അധ്യക്ഷതയില്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ 2026ലെ ആദ്യ യോഗം ചേര്‍ന്നു.

രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തുകയും അന്താരാഷ്ട്ര നിലവാരത്തില്‍ പ്രധാന ആഗോള പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ സജ്ജത ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ യോഗത്തില്‍ ഈ വര്‍ഷം സംഘടിപ്പിക്കാനിരിക്കുന്ന വിവിധ പരിപാടികളുടെ കലണ്ടര്‍ വിലയിരുത്തി. വിഭവങ്ങളുടെയും പൊതുസൗകര്യങ്ങളുടെയും പ്രയോജനപ്പെടുത്തല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു.
പരിപാടി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ സംഭാവന നല്കുന്നതിനുമായി സ്വകാര്യ മേഖലയിലെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മികച്ച മാതൃകകള്‍ പിന്തുടര്ന്ന് പ്രവര്‍ത്തനം തുടരുകയും ആഗോള നിലവാരത്തിലുള്ള പ്രധാന പരിപാടികളുടെ ആതിഥേയ രാജ്യമായി ഖത്തറിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം യോഗാവസാനത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ ഊന്നിപ്പറഞ്ഞു.

